SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

ലഹരിക്കെതിരെ പുതുജീവനായി വിമുക്തി

g

ചികിത്സ തേടിയവരിൽ 295 ശതമാനം വർദ്ധനവ്

കൊച്ചി: ലഹരിക്കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിലെ ആശങ്കയ്ക്കിടയിലും ആശ്വാസമായി വിമുക്തി മിഷന്റെ പ്രവർത്തനം. ജില്ലയിൽ എക്സൈസിന് കീഴിലെ വിമുക്തി ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയും കൗൺസലിംഗിന് വിധേയരായും പുതുജീവിതത്തിലേക്ക് ചുവടുവച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ചികിത്സ തേടിയെത്തുന്ന പത്തിൽ എട്ടുപേരും ലഹരിമുക്തരാകുന്നുവെന്നതാണ് ശ്രദ്ധേയം.

2018 ഒക്ടോബർ 15 മുതൽ 2024 മേയ് വരെയുള്ള കാലയളവിൽ 1,843 പേർ നേരിട്ടും 11,193 പേർ ഫോണിലൂടെയും കൗൺസലിംഗിന് വിധേയരായി. ഇതിൽ 1,059 പേർ 21 വയസിൽ താഴെയുള്ളവരാണ്. 18 വയസിൽ താഴെയുള്ള 802 പേരും സഹായം തേടിയെത്തി. 256 പേരെ കിടത്തിചികിത്സിച്ചു. പൂർണലഹരിമുക്തി നേടിയാണ് ഇവർ കേന്ദ്രങ്ങൾ വിടുന്നത്. പ്രതിദിനം നിരവധിപേരാണ് വിമുക്തിയുടെ സഹായം തേടിയെത്തുന്നത്.

65 കോടിയിലധികം പദ്ധതിക്കായി ചെലവഴിച്ചു

വിമുക്തി മിഷന്റെ കീഴിൽ സംസ്ഥാനത്ത് 14 ഡി അഡിക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കൗൺസലിംഗ് സെന്ററുകളുമുണ്ട്. ചികിത്സയ്ക്കായി എത്തുന്നവരിൽ അധികവും ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ്. തിരുവനന്തപുരം മേഖലാ കൗൺസലിംഗ് കേന്ദ്രത്തിലടക്കം നേരിട്ട് കൗൺസലിംഗ് നേടിയവരും ഏറെയുണ്ട്.

വിമുക്തി പദ്ധതിക്കായി പണം ചെലവഴിക്കാനും സർക്കാരിന് മടിയില്ല. ഇതുവരെ 65 കോടി രൂപയിലധികം പദ്ധതിക്കായി ചെലവഴിച്ചു. ഇതിൽ 34 കോടി രൂപ ഡി അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായി വകയിരുത്തി. ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ലക്ഷങ്ങൾ നീക്കിവച്ചു. ഒരാളെയെങ്കിലും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇനിയും പണംമുടക്കാൻ സർക്കാർ തയ്യാറാണ്.

288 പുതിയ കേന്ദ്രങ്ങൾ


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 288 പുതിയ ലഹരിവിമോചന കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ഇക്കാലയളവിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ലഹരിവിമോചന കേന്ദ്രങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ 295 ശതമാനം വർദ്ധനവുണ്ടായതായി പാർലമെന്റിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. കേന്ദ്രസർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന വിവിധ ലഹരിവിമോചന കേന്ദ്രങ്ങളിൽ 2020-21 കാലയളവിൽ 2.08 ലക്ഷം പേരാണ് ചികിത്സ തേടിയത്. 2024-25 ആയപ്പോഴേക്കും ഈ സംഖ്യ 8.23 ലക്ഷമായി.

വർഷം - നേരിട്ട് - ഫോണിലൂടെ
2018- 90 - 71
2019-317- 518
2020- 158-1179
2021- 316 -2521
2023-275-2267
2024-175-700
2025-244-2096
2026-149- 671

(കൗൺസലിംഗിന് നൽകിയത്-2026 മേയ് വരെ )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VIMUKTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL