SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

 പൾസ് പോളിയോ: ജില്ലയിൽ 1.62 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന്

d

കൊച്ചി: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി നാളെ അഞ്ച് വയസുവരെയുള്ള 1,62,529 കുട്ടികൾക്ക് ജില്ലയിൽ പോളിയോ തുള്ളിമരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ ഷാഹിർഷ അറിയിച്ചു. ഇതിനായി 1,993 പൾസ് പോളിയോ ബൂത്തുകൾ സജ്ജമാക്കി.

​ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെ സ്ഥിരംബൂത്തുകൾക്ക് പുറമേ പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബോട്ട്ജെട്ടികൾ, മാളുകൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. അന്യസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ദുർഘട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

​ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശുവികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മിഷൻ, തൊഴിൽവകുപ്പ്, പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും റോട്ടറി ഇന്റർനാഷണൽ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടി.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9ന് ടി.ജെ.വിനോദ് എം.എൽ.എ ചേരാനെല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL