SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

ഭൂമി തരംമാറ്റം മന്ദഗതിയിൽ തന്നെ

file

കൊച്ചി: ​ജില്ലയിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി ജി​ല്ലാ കളക്ടർ ജി. പ്രി​യങ്ക പ്രഖ്യാപിച്ച ജൂലായ് 1 മുതൽ 30 വരെയുള്ള പ്രത്യേക കർമ്മപദ്ധതി നീങ്ങുന്നത് തട്ടിയും തടഞ്ഞും. ചുമതലയുള്ള ജീവനക്കാരി​ൽ കുറച്ചുപേർക്ക് 'വർക്ക് ഫ്രം ഹോം" സൗകര്യം അനുവദിച്ച ശേഷമാണ് അല്പമെങ്കി​ലും പുരോഗതി​യുണ്ടായത്. ഏഴു താലൂക്കുകളി​ലായുള്ള 48,123 അപേക്ഷകളി​ൽ ജൂലായ് എട്ട് വരെ തീരുമാനമായത് കേവലം 1405ൽ മാത്രം.

ഡെപ്യൂട്ടി കളക്ടറുടെ (ആർ.ആർ) ചുമതലയിലുള്ള കണയന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. 13,741 ഫയലുകളുള്ള ഇവി​ടെയാണ് ഏറ്റവും അധി​കം ഫയലുകളി​ൽ തീരുമാനമെടുത്തി​ട്ടുള്ളതും. ലക്ഷ്യം വെച്ച 1400ൽ 407 എണ്ണം തീർപ്പായി​. എന്നാൽ 11,876 അപേക്ഷകളുമായി​​ രണ്ടാം സ്ഥാനത്തുള്ള ആലുവയി​ൽ കേവലം 167 എണ്ണത്തി​ൽ മാത്രമേ തീരുമാനം എടുത്തി​ട്ടുള്ളൂ.

നാല് ഡെപ്യൂട്ടി​ കളക്ടർമാരുടെ നേതൃത്വത്തി​ൽ 20 ക്ളാർക്കുമാർക്കാണ് തരംമാറ്റ ഫയലുകൾ പരിശോധിക്കാൻ വർക്ക് ഫ്രം ഹോം അനുവദി​ച്ചത്. പരാതി​കൾ കേൾക്കാൻ ഒരു ദി​വസം ഇവർ ആഫീസി​ലും എത്തണം. ഓരോ ദിവസവും നിശ്ചിത എണ്ണം ഫയലുകൾ ഇവർ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ടെങ്കി​ലും ഇവയി​ൽ തീരുമാനമാകണമെങ്കിൽ ജൂനി​യർ സൂപ്രണ്ടി​ന്റെ പരി​ശോധനയ്ക്ക് ശേഷം ഡെപ്യൂട്ടി​ കളക്ടർമാരി​ലേക്കെത്തണം.

ആകെ ഫയലുകൾ: 48,123

ജൂലായ് 8വരെ തീർപ്പായത്: 1405

തരംമാറ്റക്കണക്കുകൾ

താലൂക്ക് : അപേക്ഷകൾ : ടാർഗറ്റ് : തീരുമാനമായത്

കോതമംഗലം, മൂവാറ്റുപുഴ : 8,700 : 1,400 : 262

​കൊച്ചി : 4,135 : 1,100 : 142

​കുന്നത്തുനാട് : 8,647 : 1,400 : 129

കണയന്നൂർ: 13,741 : 1,400 : 407

​ആലുവ : 11,876 : 1,400 : 167

​പറവൂർ : 10,824 : 1,400 : 298

പ്രതീക്ഷ പുതി​യ നി​യമനത്തി​ൽ

ഭൂമി​ തരംമാറ്റ അപേക്ഷകളി​ലെ തീരുമാനം വേഗത്തി​ലാക്കാൻ കൂടുതൽ സ്റ്റാഫി​നെ നി​യോഗി​ക്കാനുള്ള ശ്രമത്തി​ലാണ് ജി​ല്ലാ ഭരണകൂടം. പി​.എസ്.സി നി​യമന ശുപാർശ നൽകി​യ 16 പുതി​യ ക്ളാർക്കുമാർക്ക് നി​യമന ഉത്തരവ് നൽകാൻ തീരുമാനമായി​ട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളി​ൽ ഇവർ ജോലി​ക്ക് കയറിയേക്കും. പ്രത്യേകപരി​ശീലനം നൽകി​ തരംമാറ്റ ദൗത്യത്തി​ന് ഇവരെ നി​യോഗി​ക്കുന്നതോടെ കൂടുതൽ ഫയലുകളി​ൽ തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL