
കൊച്ചി: ഫാർമസ്യൂട്ടിക്കൽസ് ആൻഡ് സെയിൽസ് മാനേജേഴ്സ് അസോസിയേഷൻ (പാസ്‌വ) നാലാം സംസ്ഥാന സമ്മേളനം ഇന്ന് എറണാകുളം രാമവർമ്മ ക്ലബിൽ നടക്കും. തൊഴിൽ സുരക്ഷ, ധാർമ്മിക വിപണന രീതികൾ, പൊതുജനാരോഗ്യ സേവനം ശക്തിപ്പെടുത്തൽ തുടങ്ങിയവയ്ക്കാണ് സമ്മേളനം ഊന്നൽ നൽകുന്നതെന്ന് പ്രസിഡന്റ് വി.എസ്. ഗോപകുമാർ, സ്റ്റേറ്റ് അഡ്വൈസർ പ്രശാന്ത് ആർ. നായർ, ജോയിന്റ് സെക്രട്ടറി എസ്.എസ്. അനീഷ് എന്നിവർ പറഞ്ഞു. രാവിലെ 10ന് ഉമ തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. സുനിൽ കെ. മത്തായി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീത ജേക്കബ് ക്ലാസ് നയിക്കും. ആന്റണി തര്യൻ, ആന്റു മാത്യു എന്നിവർ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |