
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ വിമൺ ലീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ മാർക്കറ്റിംഗ് 101- 2026ലും അതിനുശേഷവും എന്ന വിഷയത്തിൽ മാർക്കറ്ററും സംരംഭകയും എഡ്യുക്കേറ്ററും കൺസൾട്ടന്റുമായ ദിവ്യ പുർണയ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വ്യാപകമായി ശേഖരിക്കപ്പെടുന്നത് സ്വകാര്യതയ്ക്കും വിപണനരംഗത്തിനും ഒരുപോലെ വെല്ലുവിളിയാണ്. ഇത്തരം വിവരങ്ങൾ വ്യക്തിഗത പരസ്യങ്ങൾക്കും വിപണന തന്ത്രങ്ങൾക്കും ഉപയോഗിക്കുന്നതായും അവർ പറഞ്ഞു. കെ.എം.എ പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷനായി. കെ.എം.എ വിമൺ ലീഡേഴ്‌സ് ഫോറം ചെയർപേഴ്സൺ ഡോ. രാധാ തേവന്നൂർ സ്വാഗതവും കെ.എം.എ ട്രഷറർ അനിൽ വർമ്മ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |