
കൊച്ചി: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ്‌വെസ്റ്റ് ഇന്ത്യ സോൺ നാലിന്റെ 2026–27 വർഷത്തെ സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് വൈകിട്ട് ആറിന് കാക്കനാട് സബർബൻ ക്ലബിൽ നടക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. ടെറി തോമസ് ഇടത്തോട്ടി സോൺ ഡയറക്ടറായി ചുമതലയേൽക്കുന്ന ചടങ്ങുകൾക്ക് റീജണൽ ഡയറക്‌ടർ ടെൻസിംഗ് ജോർജ് അദ്ധ്യക്ഷനാകും. ഡയാലിസിസ്, ഭവനനിർമ്മാണം, പാലിയേറ്റീവ് പരിചരണം തുടങ്ങി ഒരുകോടിയിലധികം രൂപയുടെ ജീവകാരുണ്യ-സേവന പദ്ധതികളുടെ ഉദ്ഘാടനം റീജണൽ സെക്രട്ടറി ബിനോയ് പൗലോസ് നിർവഹിക്കും. അർഹർക്ക് സ്നേഹവും കരുതലുമായി സേവനപ്രവർത്തനങ്ങൾ തുടരുമെന്ന് ഡോ. ടെറി തോമസ് ഇടത്തോട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |