
കൊച്ചി: ഇന്ത്യയും യു.കെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നശേഷം കേരളത്തിൽ നിന്നുള്ള ആദ്യകയറ്റുമതി നടത്തി. മറയൂർ ശർക്കര ഉൾപ്പെടെ ഭക്ഷ്യവസ്‌തുക്കളാണ് ആദ്യത്തെ ചരുക്കുകൾ.
കൊച്ചിയിലെ ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) റീജിയണൽ അതോറിട്ടിയുടെ നേതൃത്വത്തിൽ കൊച്ചിൻ പോർട്ട് അതോറിട്ടിയിൽ നടന്ന ചടങ്ങിൽ കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ത്യൻ ചരക്കുകൾക്ക് 13 ശതമാനം വരെയുണ്ടായിരുന്ന തീരുവ പകുതിയിലേറെ കുറച്ചും തീരുവയില്ലാതെയും കരാർപ്രകാരം യു.കെയിലേയ്ക്ക് കയറ്റുമതി ചെയ്യാനാവും. വ്യാപാരം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുകയും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡി.ജി.എഫ്.ടി അധികൃതർ പറഞ്ഞു. കസ്റ്റംസ് കമ്മിഷണർ ഡോ. ടി.ടിജു, ഡി.ജി.എഫ്.ടി ഡെപ്യൂട്ടി ഡയറക്ടർ ഹസൻ ഉസൈദ് എൻ.എ, എഫ്.ഐ.ഇ.ഒ കേരള ഘടകം അസിസ്റ്റന്റ് ഡയറക്ടർ രാജീവ്, എഫ്.എസ്.എസ്.എ.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ധന്യ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരായ ആതിര ശ്രീദേവി, കൃതിക യാദവ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |