ബാലുശ്ശേരി: വിദ്യാരംഗം കലാ സാഹിത്യവേദി ബാലുശ്ശേരി ഉപജില്ലയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും അദ്ധ്യാപകർക്കായുള്ള 'പഠനത്തിന് പാവ നാടക അരങ്ങ്' ശിൽപ്പശാലയും പനങ്ങാട് പഞ്ചായത്ത് ഹാളിൽ നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ അസീസ്.എൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം. ഫോറം കൺവീനർ ലിനീഷ് ചെന്താര അദ്ധ്യക്ഷത വഹിച്ചു. പാവനാടക കലാകാരനും പരിശീലകനുമായ എ.കെ. കൃഷ്ണകുമാർ തിരികൊളുത്തി. ബാലുശ്ശേരി ബി.പി.സി. സജിൻ മാത്യു, ഡയറ്റ് അക്കാദമിക് കോർഡിനേറ്റർ ഡോ. ഷൈജ, പി.വി രാമകൃഷ്ണൻ, അഞ്ജലി.കെ, ലിനീഷ് കുമാർ, സതീഷ് കുമാർ, രേഖ.കെ പ്രസംഗിച്ചു. രാഹുൽ എം. സ്വാഗതവും ഷൈജു കെ. നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |