SignIn
Kerala Kaumudi Online
Thursday, 16 July 2026 2.06 AM IST

അടയ്ക്കുന്ന സമയത്ത് മദ്യം നൽകി​യി​ല്ല, ബാറി​ൽ അക്രമം

ഓച്ചിറ: ബാർ അടയ്ക്കുന്ന സമയത്തെത്തി മദ്യം ചോദിച്ചപ്പോൾ നൽകിയില്ലെന്ന മുൻ വൈരാാഗ്യത്തിന്റെ പേരിൽ ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. മലപ്പുറം രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം ഗ്ലാസുകളും മദ്യക്കുപ്പികളും അടിച്ചു തകർത്തു. പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി ബാർ അടച്ചു കൊണ്ടിരിക്കെയാണ് അക്രമി സംഘമെത്തി മദ്യം ആവശ്യപ്പെട്ടത്. എന്നാൽ ജീവനക്കാർ നൽകിയില്ല. ഇതിന്റെ വൈരാഗ്യത്തിലാാണ് തിങ്കളാഴ്ച വൈകിട്ട് എത്തിയ സംഘം അക്രമം കാട്ടി​യത്. സംഭവത്തിനു പിന്നിൽ കായംകുളം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘമെന്ന് പൊലീസ് പറഞ്ഞു. ഓച്ചിറ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL