
കൊല്ലങ്കോട്: ജില്ല മോട്ടോർ ആൻഡ് ഓട്ടോറിക്ഷ മസ്ദൂർ സംഘം(ബി.എം.എസ്) കൊല്ലങ്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഓട്ടോറിക്ഷ യാത്ര നിരക്ക് വർദ്ധിപ്പിക്കുക, ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇന്ധനം സബ്സിഡി അനുവദിക്കുക, തൊഴിൽ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.കെ.ഡി യു.പി സ്‌കൂൾ പരിസരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. മേഖല സെക്രട്ടറി കെ.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ കൊല്ലങ്കോട് അദ്ധ്യക്ഷനായി. മോട്ടോർ ആൻഡ് മസ്ദൂർ സംഘം കൊല്ലങ്കോട് മേഖല യൂണിയൻ പ്രസിഡന്റ് ജി.സജു, മേഖലാ പ്രസിഡന്റ് സി.പരമേശ്വരൻ, വൈസ് പ്രസിഡന്റ് കെ.നാരായണൻകുട്ടി, യൂണിയൻ വൈസ് പ്രസിഡന്റ് എം.പ്രവീൺ, എം.ശിവൻ അമ്പലപ്പറമ്പ്, സി. മഹേഷ്, ബി.എം.എസ് പഞ്ചായത്ത് ട്രഷറർ എം.ചൊക്കലിംഗം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |