
കോതമംഗലം: തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ 150 പേർക്ക് സമ്പൂർണ പല്ല് സെറ്റ് സൗജന്യമായി നിർമ്മിച്ചുനൽകും. സുസ്മിതം എന്ന പേരിൽ 19,20 തിയതികളിലായാണ് മെഗാ ദന്ത പുനരധിവാസ പരിപാടി സംഘടിപ്പിക്കുന്നത്. 24 മണിക്കൂർകൊണ്ട് ഒരേ വേദിയിൽ കൂടുതൽ സമ്പൂർണ പല്ല് സെറ്റ് വിതരണം ചെയ്യുന്ന പരിപാടി ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടംപിടിച്ചേക്കുമെന്ന് എം.ബി.എം.എം അസോസിയേഷൻ സെക്രട്ടറി സലിംചെറിയാൻ, പ്രിൻസിപ്പൽ ഡോ.ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ.ജയൻ ജേക്കബ് മാത്യു, സി.ഒ.ഒ. ഡോ.കെംതോസ് പോൾ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |