
കൊച്ചി: അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്‌കൂളുകളിൽ 1മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സ്‌കൂളിന് സാധുവായ യു.ഡി.ഐ.എസ്.ഇ കോഡ് ഉണ്ടായിരിക്കണം. ഈ പദ്ധതിക്ക് ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല. ഹരിതകർമ്മസേന പ്രവർത്തകരുടെ മക്കൾക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിലും 0484 2422256 എന്ന നമ്പറിലും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |