
പെരുമ്പാവൂർ: ബഹിരാകാശയാത്ര നടത്തുന്ന ആദ്യമലയാളി അനിൽ മേനോന് പ്രഗതി അക്കാഡമി വിദ്യാർത്ഥികൾ ആശംസകൾ അറിയിച്ചു. റഷ്യയുടെ സോയൂസ് 29 പേടകത്തിൽ അനിൽമേനോനും സംഘവും പുറപ്പെടുന്ന ദൃശ്യങ്ങൾ സ്‌കൂളിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. യാത്രയുടെ വേഗതയും വിശദാംശങ്ങളും വിദ്യാർത്ഥികളോട് അദ്ധ്യാപകർ വിശദീകരിച്ചു. അഭിമാനവും ആദരവും പ്രകടിപ്പിച്ച് കൈയടിച്ചാണ് വിദ്യാർത്ഥികൾ ദൃശ്യങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്‌ടർ ഡോ. ഇന്ദിര രാജൻ, പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് എന്നിവർ പങ്കെടുത്തു. പ്രഗതി അക്കാഡമി വിദ്യാർത്ഥികൾ ബഹിരാകാശ സഞ്ചാരികളായ രാകേഷ് ശർമ്മ, ശുഭാംശു ശുക്‌ള എന്നിവരുമായി സംവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |