SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

പത്രങ്ങൾ കൊണ്ടൊരുക്കിയ ലോകകപ്പ് ഇവിടുണ്ട്

world-cup

ഏലൂർ: ലോകകപ്പ് ഫുട്ബാൾ ലഹരിയിൽ നാടാകെ നിറയുമ്പോൾ സീയെം പ്രസാദ് എന്ന കലാകാരൻ മഞ്ഞുമ്മൽ സാന്റോസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിനുവേണ്ടി പത്രക്കടലാസുകൾ കൊണ്ടുനിർമ്മിച്ച പരിസ്ഥിതി സൗഹൃദ ലോകകപ്പ് മാതൃക ശ്രദ്ധേയമാകുന്നു. 32 മണിക്കൂർ സമയമെടുത്ത് 6.5 അടി ഉയരത്തിൽ നിർമ്മിച്ച ലോകകപ്പ് മാതൃകയ്ക്ക് 25 കിലോഗ്രാം പേപ്പറും മൂന്ന് കിലോഗ്രാം മൈദയുമാണ് ഉപയോഗിച്ചത്. ലോകകപ്പ് ഫുട്ബാൾ ലഹരിയെ പരിസ്ഥിതി സൗഹൃദമായി ഉപയോഗപ്പെടുത്തണമെന്ന ആശയമാണ് ഇതിലേക്ക് നയിച്ചതെന്ന് പ്രസാദ് പറഞ്ഞു.

മഞ്ഞുമ്മൽ മുട്ടാർ പാലത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് പേപ്പർ ലോകകപ്പ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഏലൂർ ഫാക്ട് ജംഗ്ഷനിൽ 12 അടി ഉയരത്തിൽ മുന്നൂറിലധികം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ഫ്ലക്സും കമ്പിയും ഉപയോഗിച്ച് ഇദ്ദേഹം പൂമരം നിർമ്മിച്ചതും ശ്രദ്ധനേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL