SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.22 AM IST

പ്ളസ് ടുക്കാരി ഗർഭിണി: 18കാരൻ കസ്റ്റഡിയിൽ

police

ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ 18കാരനെതിരെ എടത്തല പൊലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു. ചുണങ്ങുംവേലി സ്വദേശിയായ 18കാരനാണ് പിടിയിലായത്. ആലുവയിലെ ഒരു സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഇതേതുടർന്ന് ആശുപത്രി അധികൃതരെ അറിയിക്കാതെ പെൺകുട്ടിയും വീട്ടുകാരും മടങ്ങി. പ്രായവുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ വിവരങ്ങൾ പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME, CUSTODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY