
കൊച്ചി: കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എസ്.സി എസ്.ടി ഹബ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിലിന്റെ സഹകരണത്തോടെ പട്ടികജാതി, പട്ടികവർഗ സംരംഭകർക്കായി ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു. സീഫുഡ് എക്സ്പോർട്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ.കെ.എൻ. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്.എച്ച്.ഒ മേധാവി ഡോ.കെ. സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം മാനേജർ ആർ. സംഗീത, കെ.എസ്.ഡി.സി മാനേജർ ഹരികുമാർ, ഫിക്കി എക്സ്പോർട്സ് കമ്മിറ്റി ചെയർ അലക്‌സ് കെ.നൈനാൻ, കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |