
മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും ശമ്പളപരിഷ്കരണം നടപ്പാക്കുക, കരാർ തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഏഴാം ശമ്പള കമ്മീഷന്റെ മിനിമം വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. മൂവാറ്റുപുഴ ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയറുടെ ഓഫീസിന് മുന്നിൽ നടത്തിയ സമരം എ.ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. മോഹനൻ, കെ.എം.രാജ്മോഹൻ, വി.എം.പൗലോസ്, എം.എസ്. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |