
കൊച്ചി: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ 11-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ നാളെ ഉച്ചയ്ക്ക് 2.30ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ സമ്മേളനവും രാഷ്ട്രസേവ പുരസ്കാര സമർപ്പണവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്വപ്നങ്ങളെ ആധാരമാക്കി 111 പേർ രചിച്ച, 'സ്വപ്നങ്ങളുടെ സായൂജ്യം' എന്ന കവിത സമാഹാരം ചടങ്ങിൽ കെ.പി. സുധീര പ്രകാശനം ചെയ്യും. ഉമ തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീകുമാരി രാമചന്ദ്രൻ, കേശൻ, ഡോ.ഡി.പി. മുഹമ്മദ്, ഇ.എൻ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |