SignIn
Kerala Kaumudi Online
Sunday, 26 July 2026 3.34 AM IST

കാപ്പ ചുമത്തി ജയിലിലടച്ചു

nikhil

കൊച്ചി: ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസമായ രണ്ട് ഗുണ്ടകളെ കൊച്ചി സിറ്റി പൊലീസ് കാപ്പ ചുമത്തി ഒരു കൊല്ലത്തേക്ക് ജയിലിൽ അടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തൃപ്പൂണിത്തുറ എരൂർ ചെറുകാട് വീട്ടിൽ നിഖിൽ പ്രസാദ് (20), കാക്കനാട് തെങ്ങോട് സ്വദേശി ലിബിൻ ലാലു (33) എന്നിവരെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ ചുമത്തപ്പെട്ട നിഖിൽ പ്രസാദിനെ ഹിൽപാലസ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, വധശ്രമം ഉൾപ്പെടെ കേസുകളിലെ പ്രതിയായ ലിബിനെ തൃക്കാക്കര പ്രിൻസിപ്പൽ എസ്.ഐ അനസ് ബഷീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL