SignIn
Kerala Kaumudi Online
Sunday, 26 July 2026 3.35 AM IST

ഡെങ്കിവ്യാപനം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ ഉടൻ വേണം കർമ്മപദ്ധതി

dengue

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്ത് ​മ​ഴ​ക്കാ​ല​ ​രോ​ഗ​ങ്ങ​ൾ​ ​രൂ​ക്ഷ​മാ​കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജി​ല്ല​യി​ലും​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലും​ ​ഡെ​ങ്കി​പ്പ​നി​യും​ ​സാം​ക്ര​മി​ക​ ​രോ​ഗ​ങ്ങ​ളും​ ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു.​ ​
രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​ന്ന​തി​ൽ​ ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​വീ​ഴ്ച​യു​ണ്ടാ​കു​ന്നു​വെ​ന്ന​ ​പ​രാ​തി​ ​ശ​ക്ത​മാ​യ​തി​നെ​ ​തു​ട​ർ​ന്ന്,​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കൊ​തു​കു​ ​നി​വാ​ര​ണ​ത്തി​നും​ ​അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ​ ​ശു​ചീ​ക​ര​ണ​ത്തി​നും​ ​യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ജ​സ്റ്റി​സ് ​അ​ല​ക്സാ​ണ്ട​ർ​ ​തോ​മ​സ് ​ഉ​ത്ത​ര​വി​ട്ടു.​
​പ​ത്ര​വാ​ർ​ത്ത​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ്വ​മേ​ധ​യാ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​ക​മ്മി​ഷ​ന്റെ​ ​ന​ട​പ​ടി.
​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യും​ ​ക്ലീ​ൻ​ ​സി​റ്റി​ ​മാ​നേ​ജ​രും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​മേ​ധാ​വി​യും​ ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ ​യോ​ഗം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​വി​ളി​ച്ച് ​കൊ​തു​കു​ ​നി​വാ​ര​ണ​ത്തി​നു​ള്ള​ ​വ്യ​ക്ത​വും​ ​ഫ​ല​പ്ര​ദ​വു​മാ​യ​ ​ക​ർ​മ്മ​പ​ദ്ധ​തി​ക്ക് ​രൂ​പം​ ​ന​ൽ​ക​ണം.

 യോഗം ചേരണമെന്ന് നിർദ്ദേശം

കോർപ്പറേഷൻ സെക്രട്ടറിക്ക് വേണ്ടി അസിസ്റ്റന്റ് സെക്രട്ടറിയും ക്ലീൻ സിറ്റി മാനേജർ, ആരോഗ്യവിഭാഗം മേധാവി ആഗസ്റ്റ് 10ന് രാവിലെ 10ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ കമ്മിഷൻ നടത്തുന്ന സിറ്റിംഗിൽ നേരിൽ ഹാജരാകണം

 ഡെങ്കി സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പദ്ധതി ആദ്യം നടപ്പിലാക്കിയ ശേഷം ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണം.

 കർമ്മപദ്ധതിയുടെ നിർവഹണം കോർപ്പറേഷൻ സെക്രട്ടറിയും ആരോഗ്യവിഭാഗം മേധാവിയും നിരന്തരം വിലയിരുത്തുകയും നിരീക്ഷിക്കുകയും വേണം.

 പദ്ധതി നടത്തിപ്പിൽ കോർപ്പറേഷൻ കൗൺസിലർമാരുടെയും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കണം. കൂടിയാലോചനകൾ നടത്തണം.

 ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം കോർപ്പറേഷൻ സെക്രട്ടറി കമ്മിഷൻ ഓഫീസിൽ സമർപ്പിക്കണം.

7​ദി​വ​സ​ങ്ങൾ
82​ ​രോഗികൾ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ (19-25) ജില്ലയിൽ ആകെ 304 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങൾ സംശയിച്ചു. ആകെ 82 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊച്ചി, കടവന്ത്ര, തമ്മനം, ഏലൂർ, കലൂർ, കടവന്ത്ര, ഡബ്ല്യു ആൻഡ് സി മട്ടാഞ്ചേരി (ആകെ 28 കേസുകൾ), ഫോർട്ടുകൊച്ചി തുടങ്ങിയ ഇടങ്ങളിലാണ് കേസുകൾ കൂടുതൽ. 19ന് ജില്ലയിൽ ഒ.പിയിലൂടെ 411 പേർ പനിക്ക് ചികിത്സ തേടിയപ്പോൾ 21ൽ ഇത് 1,037 ആയി വർദ്ധിച്ചു. 22ൽ 981, 23ൽ 965, 25ൽ 756 പേർ പനി ബാധിച്ച് ആശുപത്രികളിൽ എത്തിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൊന്നുരുന്നി, തൃക്കാക്കര, കാലടി (3), മൂത്തകുന്നം (2), അങ്കമാലി എന്നിവിടങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി ബാധിതർ

തീയതി, ഡെങ്കി സംശയം, സ്ഥിരീകരിച്ചത്

19, 37,5

20, 10,1

21, 66,12

22, 65,12

23,37,14,

24, 48,22

25, 41,16

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL