SignIn
Kerala Kaumudi Online
Tuesday, 28 July 2026 6.06 AM IST

വല്ലാർപാടം തീർത്ഥാടനം: കമ്മിറ്റി രൂപീകരിച്ചു

f

കൊച്ചി: വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 13ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. 501 അംഗ കമ്മിറ്റികൾ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ രൂപീകരിച്ചു. ചെയർമാൻമാരായി അതിരൂപതാ വികാരി ജനറൽമാരായ മാത്യു കല്ലിങ്കലും മാത്യു ഇലഞ്ഞിമറ്റവും ജനറൽ കൺവീനറായി ഫാ. മാർട്ടിൻ തൈപ്പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി ദേവാലയം, വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി അതിരൂപതാ സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ, ജോയിന്റ് ജനറൽ കൺവീനർമാരായ അഡ്വ. ഷെറി ജെ.തോമസ്, അഡ്വ. എൽ.സി ജോർജ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, VALLARPADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL