
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം കപ്പൽ ഗതാഗത്തെ ബാധിക്കാതിരിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് കേരള മറീനേഴ്സ് സൊസൈറ്റി പ്രസിഡന്റ് എൻ.രാജൻ, സെക്രട്ടറി ക്യാപ്റ്റൻ ബെന്നി കൊല്ലാശാണി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചരക്ക് ഗതാഗതത്തിന്റെ നെടുംതൂണായ നാവികർ കടുത്ത ഭീഷണിയിലാണ്. കടലിൽ ഭീകരാന്തരീക്ഷം നിലനിന്നാൽ ഭാവിയിൽ യുവതലമുറ ഈ രംഗത്ത് തൊഴിൽ ചെയ്യാൻ വിസമ്മതിക്കും. അന്താരാഷ്ട്ര കപ്പൽ ചാലുകളെ യുദ്ധഭീതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മറിനേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാവികരും കുടുംബാംഗങ്ങളും ഇന്ന് വൈകിട്ട് 5ന് എറണാകുളം രാജേന്ദ്ര മൈതാനത്തുനിന്ന് മറൈൻ ഡ്രൈവിലേക്ക് മൗനജാഥ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |