
കൊച്ചി: അഞ്ചാമത് സംസ്ഥാന സിക്‌സ് റെഡ് സ്‌നൂക്കർ ചാമ്പ്യൻഷിപ്പിൽ ബി.എസ്. ഉഖ്ബത്ത് ജേതാവായി. കാക്കനാട് നടന്ന കലാശപ്പോരാട്ടത്തിൽ കണ്ണൂരിന്റെ എം.കെ. ഷെമിലിനെ 6-3 ഫ്രെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സ്വദേശിയായ ഉഖ്ബത്ത് കിരീടം സ്വന്തമാക്കിയത്. കേരള സ്റ്റേറ്റ് ബില്യാർഡ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ച്ത്. കാക്കനാട് ക്യൂ മാസ്റ്റേഴ്‌സ് പ്രോയാണ് ജൂലായ് 22 മുതൽ 26 വരെ മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. ആരാധകരെ ആകാംക്ഷയിൽ നിർത്തിയ ഫൈനലിൽ തുടക്കം മുതൽ ഉജ്ജ്വല ഫോമിലായിരുന്നു ഉഖ്ബത്ത്. 40-19, 18-37, 3-40, 38-34, 0-34, 45-3, 11-30, 45-15 എന്നിങ്ങനെയായിരുന്നു കലാശപ്പോരിലെ ഫ്രെയിം സ്‌കോറുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |