
പിറവം: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ട സ്വർണ തിളക്കം. ദേശീയ റെക്കാഡുകൾ തിരുത്തിക്കുറിച്ചാണ് പിറവം സ്വദേശിയായ പ്രേമചന്ദ്രൻ നായർ (74) കേരളത്തിന് അഭിമാന നേട്ടം നേടിയത്. പിറവം കാരിശേരിൽ വീട്ടിൽ പ്രേമചന്ദ്രൻ നായർ ക്ലാസിക്, എക്വിപ്ഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് സ്വർണം സ്വന്തമാക്കിയത്. ക്ലാസിക് പവർ ലിഫ്റ്റിംഗിൽ 350.5 കിലോഗ്രാം ഭാരം ഉയർത്തിയാണ് ആദ്യ സ്വർണം കരസ്ഥമാക്കിയത്. 70 വയസിന് മുകളിലുള്ളവരുടെ എക്വിപ്ഡ് വിഭാഗം മത്സരത്തിൽ അദ്ദേഹം 383 കിലോഗ്രാം ഭാരമുയർത്തി ദേശീയ റെക്കാഡോടെയാണ് സ്വർണം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |