SignIn
Kerala Kaumudi Online
Sunday, 09 August 2026 3.06 AM IST

ഹോസ്റ്റലിൽ കയറി മൊബൈൽ ഫോണുകൾ കവർന്നു

f

കോലഞ്ചേരി: കടയിരുപ്പ് വലമ്പൂർ കുരിശിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി മുറികളിൽ ഉറങ്ങിക്കിടന്നവരുടെ 1.52 ലക്ഷം രൂപ വിലവരുന്ന ഏഴ് മൊബൈൽ ഫോണുകൾ കവർന്നു. ഐക്കരനാട് നോർത്ത് വില്ലേജ് കടയിരുപ്പ് കരയിൽ ജെ.എൻ.എസ് ജിമ്മിന് എതിർവശത്തുള്ള ആൽബിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലാണ് സംഭവം.

കഴിഞ്ഞ ഏഴിന് രാത്രി 12നും പുലർച്ചെ 3.30നും ഇടയിലാണ് മോഷണം നടന്നത്. ഹോസ്റ്റലിന്റെ വാതിലുകൾ തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുറികളിൽ ഉറങ്ങിക്കിടന്ന ഇലഞ്ഞി കോലുകണ്ടത്തിൽ അമൽ ബേബിയുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണുകളാണ് കവർന്നത്. പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ROBBERY, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY