
തൃശൂർ: മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ 35-ാം ചരമവാർഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാല സി.അച്ചുതമേനോൻ ചെയർ സംഘടിപ്പിക്കുന്ന സ്മൃതി സെമിനാറും ക്വിസ് മത്സരവും 18ന് കേരള സാഹിത്യ അക്കാഡമിയിൽ വൈകിട്ട് 3ന് നടക്കും. മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. പ്രൊഫ.സി.രവീന്ദ്രനാഥ് എം.എൽ.എ, അഡ്വ. പി.സന്തോഷ് കുമാർ എം.പി, പി.പി.സുനീർ എം.പി, കെ.കെ.വത്സരാജ് എം.എൽ.എ, മാദ്ധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ എന്നിവർ പ്രസംഗിക്കും. ക്വിസ് മത്സരം 18ന് രാവിലെ 10ന് തൃശൂർ ശ്രീ സി.അച്ചുതമേനോൻ ഗവ.കോളേജിൽ നടക്കും. മുൻ മന്ത്രി കെ.രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആർ.രാജഗോപാൽ,കെ.ജി.ശിവാനന്ദൻ, പ്രിൻസിപ്പൽ ഡോ.രമ്യ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ചെയർ ഗവേണിംഗ് ബോഡി അംഗം കെ.കെ.വത്സരാജ് എം.എൽ.എ, ടി.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |