
അങ്കമാലി: മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ സമ്മേളനം രുക്മിണി ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി റോജി എം. ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ. പി.ജെ. ജോയി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ലെനിൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബേബി വടക്കൻ, ബാബു സാനി, റീത്ത പോൾ, മനു കുഞ്ഞുമോൻ, ബിജു ഐസക്, തുണ്ടിൽ മനോഹരൻ, എ.എം. അജയകുമാർ, ടി.ജിസതീഷ്, അരുൺകുമാർ കാക്കനാട് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ബേബി വടക്കൻ, ടി.ജി സതീഷ്, കെ. ഡി.ലെനിൻകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |