കൊച്ചി: വാഹന ഇടപാടുകാരനായ ചായക്കട നടത്തിപ്പുകാരനെ രാസലഹരിയുമായി കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ കൊട്ടാള തിരുവാളി കുപ്പാത് വീട്ടിൽ സിറാജുദ്ദീനാണ് (31) പിടിയിലായത്. പൂണിത്തുറ തൈക്കൂടം കനാൽറോഡിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 25.360 ഗ്രാം എം.ഡി.എം.എ, രാസലഹരി അളക്കാനുള്ള ഇലക്ട്രോണിക് ത്രാസ്, നിറയ്ക്കാനുള്ള സിപ് ലോക്ക് കവറുകൾ എന്നിവ പിടിച്ചെടുത്തു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴയ വാഹനങ്ങൾ കൊണ്ട് വന്ന് വില്പന നടത്തുന്നതിന്റെ മറവിലാണ് രാസലഹരി കടത്തെന്ന് പൊലീസ് പറഞ്ഞു. തൈക്കൂടത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്നത് ഉൾപ്പെടെ രണ്ട് ഭക്ഷണശാലകളുടെ നടത്തിപ്പുകാരനുമാണ്. ആദ്യമായിട്ടാണ് രസലഹരിയുമായി പിടിയിലാകുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മരട് പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |