
കൊച്ചി: എറണാകുളം ഗവൺമെന്റ് ലാ കോളേജിലെ ജൈവമാലിന്യങ്ങൾ ഇനി വളമായി വിപണിയിലെത്തും. ഗോ ഗ്രീൻ ജൈവവള വിതരണത്തിന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിന്ദുമോൾ വി.സി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ ലോഗോ പ്രകാശനം ചെയ്തു. ആദ്യവിതരണം കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ നിർവഹിച്ചു. ഹരിത കേരളം മിഷൻ ബ്ലോക്ക് കോ കോർഡിനേറ്റർമാരായ നിസാ നിഷാദ്, എ.എ സുരേഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി ജി.ആർ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആദിത്യ കൃഷ്ണ, ജൈത്ര കെ, തീർത്ഥ എൻ, അഞ്ജന റീജ രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |