
കൊച്ചി: ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധവ്യവസ്ഥകൾ പിൻവലിക്കുക, ഇ.എസ്.ഐ പരിധി 42,000 രൂപയാക്കുക, ഇ.പി.എഫ് കുറഞ്ഞ പെൻഷൻ 7,500 രൂപയാക്കുക, മിനിമം ബോണസ് 18,000 രൂപയാക്കുക, അങ്കണവാടി ആശ എൻ.എച്ച്.എം വർക്കർമാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണയും നടത്തി. ബി.എം.എസ് ദക്ഷിണ ക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷത വഹിച്ചു. കെ. മഹേഷ്, ധനീഷ് നീറിക്കോട്, കെ.എസ്. ശ്യാംജിത്ത്, കെ.എം ദീപക്, എം.പി പ്രദീപ് കുമാർ, പി.വി റെജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |