
കൊച്ചി: പാവപ്പെട്ട മത്സ്യതൊഴിലാളികൾക്ക് കാലങ്ങളായി ട്രോളിംഗ് സമയത്ത് നൽകിവന്നിരുന്ന പഞ്ഞമാസ ആനുകൂല്യവും സർക്കാർ മുടക്കിയത് പ്രതിഷേധാർഹമാണെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി അറിയിച്ചു. സംസ്ഥാനത്ത് 1.47 ലക്ഷം തൊഴിലാളികൾക്കായി 82കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്. തൊഴിലാളികൾ അടച്ച തുകയും നൽകുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സമ്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കി 1991-92ലാണ് പദ്ധതി തുടങ്ങിയത്. തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സമാശ്വാസത്തുക മുടക്കുന്നത് ന്യായീകരിക്കാനാവില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |