
കൊച്ചി: ഇക്കുറി ഓണാഘോഷങ്ങൾക്ക് മഴയുടെ അകമ്പടി. തിരുവോണദിനമായ ഇന്ന് എറണാകുളം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യത. എറണാകുളം ജില്ലയിൽ ഇന്നലെ ഓറഞ്ചും ഇന്ന് യെല്ലോ അലർട്ടുമാണ്.
ഉത്രാടം നാളിൽ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചു. മഴ തിരുവോണദിനത്തിലെ ആഘോഷങ്ങൾക്കും യാത്രകൾക്കും മഴ വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഓണസദ്യയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളും ബന്ധുവീടുകളിലേക്കുള്ള യാത്രകളും മഴയെ ആശ്രയിച്ചാകും. 27 മുതൽ 29 വരെ സംസ്ഥാനത്ത് വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |