
കൊച്ചി: ഈ വർഷത്തെ ഓണാഘോഷത്തിന് ഡിജിറ്റൽ മുഖം നൽകി മലയാളികൾ ഏതാനും ദിവസങ്ങൾക്കകം ഒരുക്കിയത് അഞ്ചുലക്ഷത്തിലധികം ഡിജിറ്റൽ പൂക്കളം. ഐ.ടി മേഖലയിലുള്ളവരുടെ കൂട്ടായ്‌മയായ മംഗ്ലീഷ് കീബോർഡാണ് ഡിജിറ്റൽ പൂക്കളം ഒരുക്കാൻ അവസരം ഒരുക്കിയത്.
ശനിയാഴ്ചയാണ് കളമിടൽ ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ പൂക്കളങ്ങൾ ഒരുക്കുകയും പങ്കുവയ്ക്കുകയും ചെയ്യുകയാണ്. മംഗ്ലീഷ് കീബോർഡിലും onam.manglish.app എന്ന വെബ്സൈറ്റിലും ഡിജിറ്റൽ പൂക്കളം ഒരുക്കാം. സൈറ്റിൽ കയറി ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുക്കാം. വിവിധയിനം പൂക്കളും നിറങ്ങളും ഒരുക്കിയിട്ടുണ്ട്. അവയിൽ നിന്ന് സ്വന്തം ഭാവനയ്ക്കനുസരിച്ച് പൂക്കളം ഒരുക്കാം. കളമിടൽ പൂർത്തിയാക്കിയാൽ പേരും നാടും ചേർക്കാനും സൗകര്യമുണ്ട്.
എക്‌സ്പ്‌ളോർ സംവിധാനത്തിലൂടെ കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള മലയാളികൾ ഒരുക്കിയ പൂക്കളങ്ങൾ കാണാനും സംവിധാനമുണ്ട്.
മലയാളവുമായി ഡിജിറ്റൽ ലോകത്ത് ബന്ധം പുലർത്തുന്ന ഒരു കോടിപ്പേരെ പൂക്കളത്തിലൂടെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. ഒരുക്കിയ പൂക്കളങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാനും അവസരമുണ്ട്. മികച്ച പൂക്കളങ്ങൾ മംഗ്ലീഷ് കീബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും. സമ്മാനങ്ങളും ലഭിക്കും.
മംഗ്ലീഷ് കീബോർഡ്
2015ൽ എൻ.ഐ.ടി കാലിക്കട്ടിലെ നാല് വിദ്യാർത്ഥികൾ ഹോബി പ്രോജക്ടായി ആരംഭിച്ചതാണ് മംഗ്ലീഷ് കീബോർഡ്. നിലവിൽ ദശലക്ഷക്കണക്കിന് മലയാളികൾ ദൈനംദിന ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി വളർന്നു. നിലവിൽ 10 ഭാഷകളിൽ പ്രവർത്തിക്കുന്ന മംഗ്ളീഷ് കീബോർഡ് ആപ്പ് 15 കോടിയിലേറെപ്പേർ ഉപയോഗിക്കുന്നുണ്ട്.
പൂക്കളങ്ങൾ മലയാളികൾ ഓരോരുത്തരും ചേർന്നാണ് ഒരുക്കുന്നത്. സന്ദേശങ്ങളും കുറിപ്പുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ മംഗ്ലീഷ് കീബോർഡിനെ തിരഞ്ഞെടുത്തവർക്ക് വേണ്ടിയാണ് ഓൺലൈൻ ഓണം പരിപാടി.
അർജുൻ
സഹസ്ഥാപകൻ
മംഗ്ലീഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |