
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ബിഷപ്പ് സാമുവേൽ ഐറേനിയോസ്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവർ ആശംസിച്ചു. മതസാമുദായിക പരിഗണനകൾക്കുപരിയായ മാനവസാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളർത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം. മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്ന നല്ല കഥയാണ് ഓണസങ്കല്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |