SignIn
Kerala Kaumudi Online
Friday, 28 August 2026 1.40 AM IST

ഫോർട്ട്കൊച്ചി ഗുഡ് ഹോപ്പിൽ ഓണാഘോഷം

1

ഫോർട്ടുകൊച്ചി: വികസന വേദി പ്രവർത്തകർ കുടുംബ സമേതം ഫോർട്ട്കൊച്ചി ഗുഡ് ഹോപ്പിലെ വയോജനങ്ങളോടൊപ്പം ഓണം ആഘോഷിച്ചു. അന്തേവാസികൾക്കായി പാട്ടും നൃത്തവും അവതരിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും അന്തേവാസികളോടൊപ്പം കഴിച്ചാണ് പ്രവർത്തകർ മടങ്ങിയത്. മുൻ എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി ജബ്ബാർ അദ്ധ്യക്ഷനായി. ഷമീർ വളവത്ത്, മുഹമ്മദ് അബ്ബാസ്, തോമസ് കൊറശേരി, എ.അഫ്സൽ, സ്മിത ബഷീർ, പി.കെ.കമറുദ്ദീൻ,കെ.ബി സലാം,സൈറ റഷീദ്,ജിഷി ദ്വിവേഷ്,കെ.എച്ച് ഹനീഷ്,ഷീബാ നവാസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച നവാഗത കൗൺസിലർക്കുള്ള സേവാരത്ന പുരസ്കാരം അശ്വതി ഗിരീഷിനും കാരുണ്യ സേവാരത്ന പുരസ്കാരം റോഷൻ ജോണിനും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL