SignIn
Kerala Kaumudi Online
Monday, 25 May 2026 9.39 PM IST

കൊടുംവളവിൽ ട്രാൻസഫോമർ സ്ഥാപിക്കാൻ നീക്കം

road

കുമളി: വീതി കുറഞ്ഞതും വളവും കയറ്റവും ഉള്ള റോഡിൽ ട്രാൻസഫോർമർ സ്ഥാപിക്കാനുള്ള നീക്കം ആശങ്ക സൃഷ്ടിക്കുന്നു. കുമളി പഞ്ചായത്തിലെ കാർഷിക മേഖലയായ അമരാവതി, കാരക്കണ്ടം, കുരിശുമല റോഡിലാണ് കോൺക്രീറ്റ് റോഡ് കുത്തി തകർത്ത് ട്രാൻസഫോർമർ സ്ഥാപിക്കാൻ കരാറുകാരൻ ശ്രമം നടത്തുന്നത്.
വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന പ്രദേശത്ത്, ഇവരുടെ വാഹനങ്ങൾ കഷ്ടിച്ചാണ് കടന്നു പോകുന്നത്.
വീതി കുറഞ്ഞതും കയറ്റവും വളവുകളും നിറഞ്ഞതുമായ പ്രദേശത്ത് കെട്ടിട നിർമ്മാണ സാമഗ്രഹികളും കുടിവെള്ള ടാങ്കൾ ലോറികളും ഏറെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ കടന്നു വരുമ്പോൾ എതിരേ പോകുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ അപൂർവ്വം ചില ഭാഗങ്ങളിൽ മാത്രമാണ് സൗകര്യമുള്ളത്.മുമ്പ് പല തവണ വാഹനങ്ങൾ ഇറക്കം ഇറങ്ങി വരുന്നതിനിടെ ഈ വളവിൽ നിയന്ത്രണംതെറ്റിയിട്ടുണ്ട്. ഈ വളവിലാണ് ആവശ്യമായ പരിശോധനകൾ നടത്താതെ ട്രാൻസഫോർമർ സ്ഥാപിക്കാൻ അധികൃതർ ശ്രമം നടത്തുന്നത്. വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനിടയിൽ ട്രാൻസഫോർമറിൽ തട്ടി അപകടം ഉണ്ടാകാനുള്ള സാധ്യതയേറെ ഉള്ള പ്രദേശം കൂടിയാണ് ഈ വളവ്. മുമ്പ് ഈ ഭാഗത്ത് വൈദ്യുതി പോസ്റ്റ് ഇട്ടത് പരാതിക്കിടയാക്കിയതോടെ ഇടുക്കി സബ് കളക്ടർ തന്നെ നേരിട്ടെത്ത് ഈ ഭാഗത്ത് പോസ്റ്റ് സ്ഥാപിക്കരുതെന്ന് കെ.എസ്.ഇ.ബി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോഴത്തെ നടപടി.
പ്രദേശത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഭൂമി കണ്ടെത്തി സുരക്ഷിതമായി ട്രാൻസഫോർമർ സ്ഥാപിക്കാൻ സൗകര്യം ഉള്ളപ്പോഴാണ് റോഡ് തകർത്ത് കൊടുംവളവിൽ ട്രാൻസഫോർമർ സ്ഥാപിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നീക്കം നടക്കുന്നത്.

ട്രാൻസഫോമർ സ്ഥാപിക്കുന്ന കുരിശുമല റോഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL