
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു
രാവിലെ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു
വിസ്ഡം ഇസ്ലാം ഓർഗനൈസേഷൻ കിണവക്കൽ സലഫി മദ്രസ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ സഅഫർ സാദിഖ് മദീനി നേതൃത്വം നൽകി .കൂത്തുപറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ജുമാ മസ്ജിദിന് സമീപംനടന്ന പെരുന്നാൾ നമസ്‌കാരത്തിന് ഉവൈസ് ഫൈസി നേതൃത്വം നൽകി.കിണക്കൽ ടൗൺ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ഹാഫിൾ ആദിൽ ഫൈസി നേതൃത്വം നൽകി.മമ്പറം മൈലുള്ളി മെട്ട റൈൻസ് പ്ലാസ ഗ്രൗണ്ടിൽ ഷാഫി മദീന നേതൃത്വം നൽകി.ഓലയിക്കര സലഫി സെന്റർ ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനയിൽ മുൻഷിദ് ഓട്ടുമ്മൽ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |