
കാസർകോട്: ആവേശത്തേരിലേറി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ റോഡ് ഷോ. ഇന്നലെ വൈകുന്നേരം 5 മണിക്ക് ബായ്ക്കട്ടെ നിന്നും ആരംഭിച്ച റോഡ് ഷോ പൈവളികെ നഗറിലാണ് സമാപിച്ചത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എംപിയാണ് ഉദ്ഘാടനം ചെയ്തത്.
മഞ്ചേശ്വരത്തിന്റെ വികസനമുരടിപ്പ് അവസാനിപ്പിക്കാൻ കെ സുരേന്ദ്രനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഷോയിൽ സുരേന്ദ്രന്റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങളും കാവിയും പച്ചയും ബലൂണുകളും കൊടികളും ഏന്തിയാണ് പ്രവർത്തകർ റാലിയിൽ പങ്കെടുത്തത്.ഭരത് ഷെട്ടി എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റും കാസർകോട് സ്ഥാനാർത്ഥിയുമായ എം.എൽ അശ്വനി, വിജയ് കുമാർ റായ്, സുനിൽ അനന്തപുരം, ആദർശ് മഞ്ചേശ്വരം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |