
പാപ്പിനിശ്ശേരി : കെ.എസ്.ടി.എ പാപ്പിനിശ്ശേരി ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉപജില്ലാ കൗൺസിലും, വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും അരോളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു.കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വേണു ഉപജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്തു. എം കെ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.മഹേഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ, വൈസ് പ്രസിഡന്റ് കെ.പി.ലിഷീന, എൻ.ഷീജ, വി.വി.രജനി, ടി മാനസൻ, എ.വി.ജയചന്ദ്രൻ, ഇ.പി.വിനോദ്കുമാർ, പി.അജിത, യു.കെ.ദിവാകരൻ, പി.രജിത്ത്കുമാർ, ഇ.ജെ. സുനിത, എ.എസ് പ്രശാന്ത്കൃഷ്ണൻ. പി.വി.ബിന്ദു, എ.ലളിതകുമാരി, എ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കലാ,കായിക മേളയിൽ പങ്കെടുത്തവർക്കുള്ള അനുമോദനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |