
ഏഴോം : നെരുവമ്പ്രത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിച്ചു. പയ്യന്നൂർ അനിശമനസേനയുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പറമ്പിൽ തീ പടർന്നു പിടിച്ചത്. തീ അണയ്ക്കുവാനുള്ള ശ്രമം വിഫലമായതോടെ നാട്ടുകാർ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ സി.പി.രാജേഷ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എൻ. മുരളി എന്നിവരുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. സമീപത്തെ വർക്ക് ഷോപ്പിലേക്കും വീട്ടുപറമ്പിലേക്കും തീ പടരുന്നതും തടഞ്ഞു.ജീവനക്കാരായ പി.പി.ലിജു, ടി.പി.ധനേഷ് , പി.സത്യൻ , ജാറ്റിൻ ദേവ് , വി.എൻ.രവീന്ദ്രൻ , കെ.എം. ഗോവിന്ദൻ , സിവിൽ ഡിഫൻസ് വളണ്ടിയർ കെ.സജീവൻ എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
