
തലശ്ശേരി :തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 24ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകളിൽ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷൻ ചെയ്ത് തുടർന്നുള്ള എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപ, പ്രായപരിധി 50 വയസിൽ കുറവ്,. രജിസ്ട്രേഷന് ഹാജരാവുന്ന ഉദ്യോഗാർത്ഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ ആധാർ / വോട്ടേഴ്സ് ഐ.ഡി, /പാസ്പോർട്ട് /പാൻ കാർഡ് / ഇവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. ഫോൺ: 0497 -2707610,628 29 42066.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |