
കാസർകോട്: ജില്ലയിൽ ഇന്നലെ ആകെ സമർപ്പിച്ചത് 28 പത്രികകൾ. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ്, ഉദുമയിൽ ഏഴ് ,കാഞ്ഞങ്ങാട് ആറ് , മഞ്ചേശ്വരം എട്ട് ,കാസർകോട് ഒന്ന് വീതം പത്രികകളാണ് വരണാധികാരികൾക്ക് മുന്നിൽ ഇന്നലെ എത്തിയത്.
തൃക്കരിപ്പൂരിൽ സി.പി.എം സ്ഥാനാർത്ഥി വി.പി.പി മുസ്തഫ മൂന്നും ഡമ്മി സ്ഥാനാർത്ഥി സാബു എബ്രഹാം ഒന്നും പത്രികകൾ സമർപ്പിച്ചു. ഇവിടെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി രവി കുളങ്ങര രണ്ട് സെറ്റ് നാമനിർദ്ദേശ പത്രികകളും സമർപ്പിച്ചു. ഉദുമയിൽ സി.പി.എം സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു മൂന്നും ബാലൻ രണ്ടും പത്രികകൾ സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർഥി എം.മനുലാൽ, കോൺഗ്രസ് സ്ഥാനാർത്ഥി നീലകണ്ഠൻ എന്നിവരും നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി എം.ബാലരാജ്, കെ.കെ.വേണുഗോപാൽ എന്നിവർ രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചു. സി.പി.ഐ സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലും ബി.എസ്.പി സ്ഥാനാർത്ഥിയായ വിജയകുമാറും ഇന്നലെ പത്രിക നൽകി.
മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർത്ഥി കെ.ആർ.ജയാനന്ദ ,വിട്ടല റായി എന്നിവർ രണ്ട് സെറ്റ് പത്രികകൾ സമർപ്പിച്ചു.ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ രണ്ടു സെറ്റ് നാമനിർദേശ പത്രികകളാണ് നൽകിയത്. കെ.അബ്ദുല്ല രണ്ട് സെറ്റ് പത്രികകളും സമർപ്പിച്ചു.കാസർകോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനിയും ഇന്നലെ പത്രിക സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |