
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിൽ തരം തിരിച്ചു. താലൂക്ക് ഓഫീസ് വളപ്പിലെ വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന ഇ.വി.എം, വിവിപ്പാറ്റ് എന്നിവ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ചാർജ് ഓഫീസർമാർക്ക് കൈമാറി.
ജില്ലയിലെ 11 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ പൂർത്തിയായിരുന്നു. ഈ യന്ത്രങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ചാർജ്ജ് ഓഫീസർമാരുടെ സാനിധ്യത്തിൽ അതാത് മണ്ഡലങ്ങൾക്ക് വെയർ ഹൗസിൽ സജ്ജീകരിച്ച മുറികളിലേക്ക് മാറ്റുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.
നാളെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസിർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ.എൻ.സിബി, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, വിവിധ മണ്ഡലങ്ങളിലെ ചാർജ് ഓഫീസർമാർ എന്നിവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |