മട്ടന്നൂർ: ലയൺസ് ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ സന്ദർശനം ഉത്തിയൂരിൽ ഉള്ള ആശ്രയ ഗ്രൂപ്പിന്റെ ഗ്രാൻഡ് നാച്ചുറ കൺവെൻഷൻ സെന്ററിൽ നടത്തി. കുടകിലെ പോളിബെട്ട ലയൺസ് ക്ലബ്ബ് അംഗങ്ങൾ സന്ദർശനം നടത്തി
പ്രസിഡന്റ് അഡ്വ. വാസു തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത ഉദ്ഘാടനം ചെയ്തു.
മുൻ ഗവർണർമാരായ ഡോ. പി. സുധീർ, ഡോ. സുചിത്ര സുധീർ, ക്ലബ്ബ് സെക്രട്ടറി സി. ബാലകൃഷ്ണൻ, ലയൺ റീജ ഗുപ്ത, ഗണപതി, പോളി ബെട്ട ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുബ്രഹ്മണി, വിശോഭ്, ഡോ. പുരുഷോത്തം ബസപ്പ, രവി കുന്നൂൽ, റിമേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ എം. ബാലകൃഷ്ണൻ സ്വാഗതവും ക്ലബ്ബ് ട്രഷറർ രഞ്ജിത്ത് നന്ദിയും പറഞ്ഞു
കാൻസർ രോഗിക്കുള്ള ചികിത്സാസഹായ ധനം ഗവർണർ രവിഗുപ്ത കൈമാറി. വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |