SignIn
Kerala Kaumudi Online
Saturday, 27 June 2026 9.04 AM IST

മോദിയുടെ വികസന നേട്ടം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: അഡ്വ. കെ. ശ്രീകാന്ത്

nda
കണ്ണൂർ നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ്‌ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ/പഴയങ്ങാടി: ദീർഘ വീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കി 2047 ൽ ഭാരതത്തെ വികസ്വര രാജ്യമാക്കാൻ മോദി സർക്കാർ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രതിഫലനം നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ബി.ജെ.പി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. കണ്ണൂരിലും പഴയങ്ങാടിയിലും നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും കാലം വോട്ടു വിഹിതം വർദ്ധിപ്പിക്കാൻ മത്സരിച്ച ബി.ജെ.പി ഇന്ന് കേരളഭരണം പിടിക്കാൻ പോകുന്ന മുന്നണി എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. ഇരു മുന്നണികളെയും പിന്നിലാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നേറാൻ ബി.ജെ.പിക്ക് ഇന്ന് കഴിയുന്നുണ്ട്.

പഴയങ്ങാടി വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ എൻ.ഡി.എ മണ്ഡലം കൺവീനർ ശങ്കരൻ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സി. നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, സ്ഥാനാർത്ഥി എ.വി. സനൽ, സുജിത് വടക്കൻ, എം. പ്രകാശൻ, കെ.വി. ജഗദീശൻ, കെ.ടി. മുരളി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി. ജിതിൻ, വി. വിജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL