SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

ഹോണ്ട പ്രീമിയം മോട്ടോർസൈക്കിളുകൾ വിപണിയിൽ

cb750

കൊച്ചി: പ്രീമിയം മോട്ടോർസൈക്കിളുകൾ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചു. പുതിയ സി.ബി 750 ഹോർനെറ്റ് ഇ-ക്ലച്ച്, എക്‌സ്.എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലുകൾ, ഗോൾഡ് വിംഗിന്റെ പുതിയ കളർ ഓപ്ഷൻ, സി.ബി.ആർ1000ആർ.ആർ-ആർ ഫയർബ്ലേഡ് എസ്‌.പി സൂപ്പർ സ്പോർട്സ് ബൈക്ക് എന്നിവയാണ് അവതരിപ്പിച്ചത്. ടോപ്പ്‌ലൈൻ, ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി ബുക്കിംഗ് ആരംഭിച്ചു.

പുതിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയോടെയാണ് സി.ബി750 ഹോർനെറ്റ്, എക്‌സ്എൽ750 ട്രാൻസാൽപ്പ് മോഡലുകൾ എത്തുന്നത്. 755 സി.സി പാരലൽ-ട്വിൻ എൻജിൻ കരുത്ത് പകരുന്നതാണ് ബൈക്കുകൾ. സി.ബി 750 ഹോർനെറ്റ് ഇ-ക്ലച്ച് മോഡൽ 67.5 കിലോവാട്ട് കരുത്തും 75 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനോടെയാണ് എത്തുന്നത്. 5 ഇഞ്ച് ഫുൾ-കളർ ടി.എഫ്‌.ടി ഡിസ്‌പ്ളേ ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി, ഒന്നിലധികം റൈഡിംഗ് മോഡുകൾ, ഡ്യുവൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ സവിശേഷതകളാണ്.

അധിക സൗകര്യങ്ങൾ

ഗ്രാവൽ ഉൾപ്പെടെ റൈഡിംഗ് മോഡുകൾ, ഷോവ ഫ്രണ്ട് സസ്പെൻഷൻ, ടി.എഫ്‌.ടി ഡിസ്‌പ്‌ളേ, ഡ്യുവൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് എന്നിവ എക്‌സ്.എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് മോഡലിലുണ്ട്. നഗരങ്ങളിലും ഹൈവേയിലും ഓഫ്-റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുന്ന തരത്തിലാണ് ബൈക്കിന്റെ രൂപകൽപ്പന.

പുതിയ കളർ ഓപ്‌ഷനുകൾ

ആഡംബര ടൂറിംഗ് മോട്ടോർസൈക്കിളായ ഗോൾഡ് വിംഗ് 2026-ൽ പുതിയ കളർ ഓപ്ഷനോടെയാണ് എത്തുന്നത്. 1833 സി.സി ആറ് സിലിണ്ടർ എൻജിൻ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ, ഇലക്ട്രോണിക് വിൻഡ്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ, എയർബാഗ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ സവിശേഷതകളാണ്.

സൂപ്പർസ്പോർട് ബൈക്കായ സി.ബി.ആർ1000ആർ.ആർ-ആർ ഫയർബ്ലേഡ് എസ്‌പി, 1000 സി.സി ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനിൽ നിന്ന് 160 കിലോവാട്ട് കരുത്ത് ഉത്പാദിപ്പിക്കുന്നു. ഒഹ്ലിൻസ് സ്‌മാർട്ട് സസ്പെൻഷൻ, ബ്രെംബോ ബ്രേക്കിംഗ് സിസ്റ്റം, അക്രാപോവിച്ച് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് എന്നിവയും മോഡലിലുണ്ട്.

എക്‌സ്ഷോറൂം വില,

സിബി750 ഹോർനെറ്റ് ഇ-ക്ലച്ച് :10.49 ലക്ഷം രൂപ

എക്‌സ്.എൽ750 ട്രാൻസാൽപ്പ് ഇ-ക്ലച്ച് :13.20 ലക്ഷം രൂപ

ഗോൾഡ് വിംഗ്: 44.30 ലക്ഷം രൂപ

സി.ബി.ആർ1000ആർ.ആർ-ആർ ഫയർബ്ലേഡ് എസ്‌.പി : 33.50 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360