കുറുവ: ലൈബ്രറി കൗൺസിലും സമഗ്ര ശിക്ഷ കേരളയും ചേർന്ന് നടത്തുന്ന അവധിക്കാല വായനക്കളരി വായന ചങ്ങാത്ത പരിപാടി കുറുവ ശ്രീനാരായണ ഗുരു സ്മാരക വായനശാലയിൽ നേതൃ സമിതി കൺവീനർ ജനു ആയിച്ചാൻകണ്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.സി മോഹനൻ അദ്ധ്യക്ഷനായി. സി.ആർ.സി കോഡിനേറ്റർ പി.പി റജില പദ്ധതി വിശദീകരിച്ചു. കെ. അജിത് കുമാർ, പ്രകാശൻ കോറോത്ത്, കെ. സൂരജ് എന്നിവർ സംസാരിച്ചു. ചിത്രരചന മത്സരവുമുണ്ടായി. തോട്ടട പ്രദീശൻ സ്മാരക വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി. മഞ്ജുഷ ഉദ്ഘാടനം ചെയ്തു. ടി.കെ പ്രദീപൻ പദ്ധതി വിശദീകരിച്ചു. ടി.കെ സുധാകരൻ അദ്ധ്യക്ഷനായി. ഇ.കെ സിറാജ് പാട്ടും കളിയും അവതരിപ്പിച്ചു. തോട്ടട ദേശോദ്ധാരണ വായനശാലയിൽ കോർപ്പറേഷൻ കൗൺസിലർ പി. സുനില ഉദ്ഘാടനം ചെയ്തു. വി. രമേശൻ അദ്ധ്യക്ഷനായി. സുജല ദാമോദരൻ, വി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |