SignIn
Kerala Kaumudi Online
Tuesday, 05 May 2026 7.06 PM IST

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു  

Increase Font Size Decrease Font Size Print Page
pura
കോടിയേരി ബാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം കൈരളി ടി.വി കാസർകോട് ബ്യൂറോ ചീഫ് സിജു കണ്ണന് കെ.കെ ശൈലജ എം.എൽ.എ സമ്മാനിക്കുന്നു

തലശ്ശേരി: പ്രസ്‌ഫോറവും പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറിയും തലശേരി ടൗൺ സർവിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാദ്ധ്യമ പുരസ്‌കാരം കൈരളി ടി.വി കാസർകോട് ബ്യൂറോ ചീഫ് സിജു കണ്ണന് കെ.കെ ശൈലജ എം.എൽ.എ സമ്മാനിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും റബ്‌കോ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്‌കാരം. പ്രസ്‌ഫോറം പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ വിശിഷ്ടാതിഥിയായി. നവാസ് മേത്തർ എഴുതിയ ആതാലിമാല തേടി ആരും വന്നില്ല എന്ന പുസ്തക ചർച്ചയും നടത്തി. പുസ്തക ചർച്ചയിൽ സി.കെ സ്മിത, ടി. ഹരിദാസൻ, അനീഷ് പാതിരിയാട്, അന്വയ രാജേന്ദ്രൻ, ധ്രുവ, എൻ. വിനീഷ്, എൻ. സിറാജുദ്ദീൻ പങ്കെടുത്തു. പി. ദിനേശൻ സ്വാഗതവും ബബിഷ ബാബു നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, PURASKARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.