SignIn
Kerala Kaumudi Online
Tuesday, 05 May 2026 4.44 PM IST

റൂഡ് സെറ്റിയുടെ സ്‌നേഹ സംഗമം

Increase Font Size Decrease Font Size Print Page
sneha
പട്ടുവം സെന്റ് ലുക്ക് ഓർഫനേജിൽ റൂഡ് സെറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ആർട്ടെ സംഘടിപ്പിച്ച സ്‌നേഹസംഗമം

തളിപ്പറമ്പ്: പട്ടുവം സെന്റ് ലുക്ക് ഓർഫനേജിൽ റൂഡ് സെറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന
ആർട്ടെ സംഘടിപ്പിച്ച സ്‌നേഹസംഗമം അന്തേവാസികൾക്കും ആർട്ടെ അംഗങ്ങൾക്കും ഹൃദയസ്പർശമായ അനുഭവമായി മാറി. സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌നേഹ സംഗമം പരിപാടി ഒരുക്കിയത്. റൂഡ് സെറ്റി ഡയറക്ടർ ദീപക് കൃഷ്ണൻ റൂഡ് സെറ്റിയുടെ ചരിത്രവും പ്രവർത്ത രീതികളും ഓർഫനേജിലെ അന്തേവാസികളുമായ് പങ്കുവെച്ചു. ആർട്ടെ പ്രസിഡന്റ് വി.സി.എൻ ബാബു, സെക്രട്ടറി സുരാഗ്, റൂഡ് സെറ്റി സംരംഭകൻ വിജേഷ്, സിസ്റ്റർ മരിനോസ് എന്നിവർ സംസാരിച്ചു. സ്‌നേഹ സംഗമത്തിൽ വെച്ച് വിജേഷിന്റെ പുതിയ സംരംഭമായ റോയൽ മെഷ്റൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം റൂഡ് സൈറ്റി ഡയറക്ടർ ദീപക് കൃഷ്ണൻ നിർവ്വഹിച്ചു. സിസ്റ്റർ മരിനോ അന്തേവാസികൾക്കു വേണ്ടി മെഷ് റൂം ഏറ്റുവാങ്ങി.

TAGS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.