
പയ്യാവൂർ: പകർച്ചപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ എ.കെ.സിസി, മാതൃവേദി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഏരുവേശി പഞ്ചായത്ത്, പ്രാഥമികാരോഗ്യ കേന്ദ്രംഎന്നിവയുടെ സഹകരണത്തോടെ നാളെ രാവിലെ 9.30ന് ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാറും സൗജന്യ പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടക്കും. ഏരുവേശി പി.എച്ച്.സിയിലെ ആരോഗ്യ വിദഗ്ധർ ബോധവത്കരണ സെമിനാർ നയിക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് കണ്ണൂർ ജില്ലാ ഹോമിയോപ്പതി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. പൂപ്പറമ്പ് പി.എച്ച്.സിയിലെ മെഡിക്കൽ ടീം ഷുഗർ, പ്രഷർ രോഗങ്ങൾക്കുള്ള പരിശോധന സൗജന്യമായി നടത്തും. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ഫോൺ: 9207016312, 8590643045, 9496627559
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |